Advertisment

പ്രളയബാധിതർക്ക് ആശ്വാസമായി വെൽഫെയർ പാർട്ടി സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

എടക്കര:  വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി തിങ്കൾ ചൊവ്വ ദിവസങ്ങളിലായി സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ക്യാമ്പ് ഉദഘാടനം നിർവ്വഹിച്ചു. മെഡിക്കൽ എത്തിക്കൽ ഫോറം, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ ടീം വെൽഫെയർ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisment

publive-image

സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, എത്തിക്കൽ മെഡിക്കൽ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ഇസ്മയിൽ മലപ്പുറം, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സെറീന മുഹമ്മദലി, ജേക്കബ്, തസ്ലിം മമ്പാട്, ഹസനുൽബന്ന, മൊയ്തീൻ അൻസാരി എന്നിവർ സംസാരിച്ചു.

ഹൃദ്രോഗ വിഭാഗം, ശിശുരോഗ വിഭാഗം ,ഇഎൻടി വിഭാഗം, അസ്ഥിരോഗ വിഭാഗം, ജനറൽ മെഡിസിൻ വിഭാഗം, എക്സ് റേ, ലാബ്, ഫാർമസി എന്നീ സൗകര്യങ്ങളോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജ് കാർഡിയോളജിസ്റ്റ് ഡോ. അബദുസ്സലാം, എം.ഇ.എസ് മെഡിക്കൽ കോളേജ് ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഇസ്മയിൽ, വിക്ടോറിയ ഹോസ്പിറ്റൽ കൊല്ലം സൈക്യാട്രിസ്റ്റ് ഡോ. ഷൈജു ഹമീദ്, മലബാർ മെഡിക്കൽ കോളേജ് ഓർത്തോ സർജൻ ഡോ. അബ്ദുറഹ്മാൻ, മിംസ് ഹോസ്പിറ്റൽ ഓർത്തോ സർജൻ ഡോ. ഷമീർ വി.കെ, ആലപ്പുഴ മെഡിക്കൽ കോളേജ് ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. സൈറ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലായി 10 ഡോകടർമാരും 10 മെഡിക്കൽ വിദ്യാർത്ഥികളും ലാബ്, ഫാർമസി എന്നിവയിലായി 17 പേരും സേവനം ചെയ്തു.

സേവനം ചെയ്തവരെ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ ഫാറൂഖ്, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി നിലമ്പൂർ മണ്ഡലം കൺവീനർ ഷഹാന നിലമ്പൂർ, എം.ഐ റഷീദ് എന്നിവർ ആദരിച്ചു. 548 പേർക്ക് ചികിത്സ നൽകി. ബോബൻ, സാബിർ എടക്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment