Advertisment

പിന്തുണക്ക് നന്ദി അറിയിച്ച് വെൽഫെയർ പാർട്ടി കൺവെൻഷനിൽ എം.എൽ.എ

New Update

മങ്കട:  കേന്ദ്രത്തിൽ മതേതര സർക്കാർ രൂപവൽക്കരിക്കുന്നതിന് രാജ്യത്തിന് ദിശാബോധം നൽകുന്ന ആർജ്ജവമുള്ള നിലപാടാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ഈ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചിട്ടുള്ളതെന്ന് ടി.എ അഹമ്മദ് കബീർഎം.എൽ.എ. തിരൂർക്കാട് നടന്ന വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ബൂത്ത് തല നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഡി.സി.സി അംഗം മൊയ്തു മാസ്റ്റ്ർ, മുസ്ലിം ലീഗ് മങ്കട മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: കുഞ്ഞാലി, കോൺഗ്രസ് മങ്കട മണ്ഡലം ബ്ലോക്ക് പ്രസിഡൻറ് അനീഷ് എന്നിവരും പങ്കെടുത്തു.

publive-image

കോർപറേറ്റ് ചങ്ങാത്തവും തൊഴിലാളി വിരുദ്ധ നയങ്ങളും മുഖമുദ്രയാക്കിയ എൻ.ഡി.എ സർക്കാർ, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യ-മതേതര ഘടനക്ക് തുരങ്കം വെക്കുകയായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് ഭാരത ജനത തൂത്തെറിയുമെന്നും ബൂത്ത് തല നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ കീഴുപറമ്പ് പറഞ്ഞു.

മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബസംഗമങ്ങളും ബൂത്ത്തല കൺവെൻഷനുകളും വിളിച്ചുചേർക്കാനും പാർട്ടി പിന്തുണക്കുന്ന യു‌.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും നേതൃസംഗമം തീരുമാനിച്ചു.

publive-image

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീനിവാസൻ മേലാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ കൂട്ടിലങ്ങാടി, സക്കീർ വടക്കാങ്ങര, അരിഫ് ചുണ്ടയിൽ, അഷ്റഫ് കുറവ്, ഖദീജ വെങ്കിട്ട, നസീമ തിരൂർക്കാട്, നൗഷാദ് അരിപ്ര, സെയ്താലി വലമ്പൂർ, ഉണ്ണിയേട്ടൻ, ഇബ്രാഹിം തിരൂർക്കാട്, മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

മണ്ഡലം ഇലക്ഷൻ കൺവീനർ ജലാൽ കൂട്ടിലങ്ങാടി സ്വാഗതവും, മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച് സലാം നന്ദിയും പറഞ്ഞു.

Advertisment