Advertisment

ഷാരോൻ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ് വിതരണം നാളെ തിരുവനന്തപുരത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഷാരോൺ മെമ്മോറിയൽ ട്രസ്റ്റിന്റെ മെറിറ്റ് അവാർഡ്, സ്കോളർഷിപ്പ്, ചികിത്സാ സഹായ വിതരണം നാളെ (ആഗസ്റ്റ് 7,2019) മൂന്നു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.  മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി ശിവ ശങ്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അവാർഡുകൾ വിതരണം ചെയ്യും. ചീഫ് സെക്രട്ടറി ടോം ജോസ്, ഫാദർ മാത്യു ചക്കാലക്കൽ, അനിൽ അടൂർ, കെ എൻ അശോക് കുമാർ, ജെ ബെൻസി എന്നിവർ ആശംസകൾ അർപ്പിക്കും.

അകാലത്തിൽ അന്തരിച്ച ഷാരോണിന്റെ സ്മരണക്കാണ് ഈ അവാർഡ്‌കൾ നല്കുന്നത്.  തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ആയിരുന്ന ഷാരോൺ 2012 ൽ അപകത്തിൽ മരണമടഞ്ഞു.

Advertisment