Advertisment

മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭൗമദിനം ആചരിച്ചു

New Update

തൃശ്ശൂർ:  മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വലപാട് ഗ്രാമ പഞ്ചായത്ത്, ലയൺസ് ക്ലബ്, വലപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുമായി സഹകരിച്ച് ലോക ഭൗമ ദിനം ആചരിച്ചു.

Advertisment

publive-image

ഇതിന്റെ ഭാഗമായി കൊതകുളം കുളത്തിന്റെ ചുറ്റും കണിക്കൊന്നകൾ നട്ടു പിടിപ്പിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷജിത് കുമാർ അധ്യക്ഷനായ പരിപാടിയുടെ ഉൽഘാടനം മണപ്പുറം ഫിനാൻസ് കോ പ്രമോട്ടറും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ലീഡർഷിപ്പ് ചെയർപേഴ്സണുമായ സുഷമ നന്ദകുമാർ നിർവഹിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈൻ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ജി. എം. സനോജ് ഹേർബർട്, സുഭാഷ് രവി, ലയൺസ് ക്ലബ് പ്രതിനിധികളായ, അജിത്ത്, ആന്റണി എ. എ, അഷ്റഫ് കെ എം, ബാലു സി പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി ചാലിശ്ശേരി എന്നിവർ സംബന്ധിച്ചു.

Advertisment