Advertisment

തൃശൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ പോയി തിരിച്ചു വന്ന ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കണം - ജോൺ ഡാനിയൽ

New Update

തൃശൂർ:  തൃശൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ പോയി തിരിച്ചു വന്ന ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

Advertisment

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ ജീവനക്കാരായ ഡിവൈഎഫ്ഐ നേതാവ് ഭരണ സ്വാധീനം ഉപയോഗിച്ചാണ് തമിഴ്നാട്ടിലേക്ക് കടന്ന് തിരിച്ചു വന്നത്. ഇതിന് ജില്ലയിൽനിന്നുള്ള ഒരു മന്ത്രിയുടെ സഹായം ഈ ഡിവൈഎഫ്ഐ നേതാവിന് ലഭിച്ചിട്ടുണ്ട്.

publive-image

മതിയായ കാരണമില്ലാതെയാണ് ഡിവൈഎഫ്ഐ നേതാവ് ലോക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തത്.

ലോക ഡൗൺ ലംഘിച്ചതിന് നിരവധി പേർക്കെതിരെ കേസെടുക്കുന്ന പോലീസ് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് വ്യക്തമാക്കണം.

നിരവധി പേർ ലോക്ഡൗൺ കാലത്ത് അടുത്ത ബന്ധുക്കളുടെ മരണത്തിനു പോലും പോകാൻ സാധിക്കാതെ ഇരിക്കുമ്പോഴാണ് ഡിവൈഎഫ്ഐ നേതാവിന് ലോക്ഡൗൺ ലംഘിക്കാൻ ഭരണ സ്വാധീനം ലഭിച്ചത്.

ഡിവൈഎഫ്ഐ നേതാവ് ലോക്ഡൗൺ ലംഘിച്ച് സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പുറത്തു വിടണമെന്ന് ഡിസിസി സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

Advertisment