Advertisment

കുന്നംകുളം നഗരസഭ വ്യാപാരികള്‍ക്ക് കൈത്താങ്ങാകുന്നു ! നഗരസഭയുടെ കെട്ടിടങ്ങളിലെ ഏപ്രില്‍ - മെയ് മാസത്തിലെ വാടക ഒഴിവാക്കാന്‍ ഇന്ന് കൂടിയ കൗണ്‍സില്‍ തീരുമാനമെടുത്തു !

New Update

കുന്നംകുളം: കൊവിഡ് - 19 ഭീഷണിയില്‍ രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുന്നംകുളത്തെ വ്യാപാരികള്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്.

Advertisment

publive-image

നഗരസഭയുടെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടങ്ങളില്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് രണ്ടു മാസത്തെ വാടക കൊടുക്കേണ്ടിവരില്ല. ഇന്നുരാവിലെ കൂടിയ കൗണ്‍സില്‍ യോഗത്തിലാണ് ഏപ്രില്‍ - മെയ് മാസങ്ങളിലെ വാടക ഒഴിവാക്കിയ തീരുമാനമെടുത്തതെന്ന് കുന്നംകുളം നഗരസഭ ചെയര്‍പെഴ്സണ്‍ സീത രവീന്ദ്രന്‍ 'സത്യം ഓണ്‍ലൈനോട്' പറഞ്ഞു.

വാടക ഒഴിവാക്കിയതിലൂടെ നഗരസഭയ്ക്ക് പതിമൂന്ന് ലക്ഷം രൂപ നഷ്ടമാകുമെങ്കിലും ഉപജീവനമാര്‍ഗ്ഗം പൂര്‍ണമായും അടഞ്ഞുപോയ കച്ചവടക്കാര്‍ക്ക് ഈ നടപടിയിലൂടെ ചെറിയ ആശ്വാസം കിട്ടുമെന്ന് ചെയര്‍പെഴ്സണ്‍ പറഞ്ഞു.

കൂടാതെ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച്ലക്ഷം രൂപ സംഭാവനയായി കൊടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു എന്നും അവര്‍ പറഞ്ഞു.

Advertisment