Advertisment

ജാമിയ മില്ലിയ: അർദ്ധരാത്രിയിൽ എം.എസ്.എഫിന്റെ റെയിൽവേ സ്റ്റേഷൻ മാർച്ച്

New Update

തൃശൂർ:  ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ പൗരത്വ ബില്ലിനെതിരെ പ്രധിഷെധിക്കുന്ന വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്ന പോലീസ് നരനായാട്ടിനെതിരെ എം.എസ്‌.എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ റെയിൽവേ സ്റ്റേഷൻ മാർച് നടന്നു.പുലർച്ച 3 മണിക്ക് നടന്ന പ്രധിഷേധ മാർച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് ഉദ്‌ഘാടനം നിർവഹിച്ചു.

Advertisment

publive-image

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അൽറെസിൻ,ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ നേതാക്കളായ ഹാരിസ് റഷീദ് ,നഈം എടത്തിരുത്തി,ഷബീറലി.ഫഈസ് മുഹമ്മദ്,എം.എസ്‌.സ്വാലിഹ്,ജിംഷാദ് കടപ്പുറം,തൻസീം കെ എ എന്നിവർ മാർച്ചിന് നേതൃത്തം നൽകി

മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി എം.എ.റഷീദ്,യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറി നൗഷാദ് തെരുവത്ത്,സുഹൈൽ തങ്ങൾ,വി കെ ബഷീർ,കെ എ നവാബ്,ആർ.വി ബക്കർ,സനോജ് കാലത്തോട് എന്നിവർ സംസാരിച്ചു.

ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടത്തെ അക്രമത്തിലൂടെ തോല്പിക്കാനാണ് അമിത്ഷായും പോലീസും ശ്രമിക്കുന്നതെങ്കിൽ അതിനെ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളും ഒറ്റകെട്ടായി ചെറുത്തു തോൽപിക്കുമെന്നും രാജ്യത്തെ വലിയ സമരങ്ങൾക്ക് നേതൃത്തം നൽകി പാരമ്പര്യമുള്ള വിദ്യാർത്ഥിസമരങ്ങളെ ഫാസിസ്റ് ശക്തികൾക്ക് ഭയമാണെന്നും അതിനാലാണ് ഇത്തരത്തിൽ ഉള്ള അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അൽറെസിൻ,ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

Advertisment