Advertisment

പുത്തൻപീടിക സെന്റ്. ആന്റണീസ് ഹയർസെക്കണ്ടറി സ്‌കൂൾ 2005 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ:  അന്തിക്കാട് പഞ്ചായത്തിലെ പുത്തൻപീടിക സെന്റ് : ആന്റണീസ് ഹയർസെക്കണ്ടറി സ്കൂളിലെ 2005 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു. ഇക്ബാൽ മുറ്റിച്ചൂരിനെ പ്രസിഡണ്ടായും ജനറൽ സെക്രട്ടറി ആയി ജെയിൻ ഇഗ്‌നേഷ്യസിനെയും ട്രഷറർ ആയി അരുൺ ജോസിനെയും തെരഞ്ഞെടുത്തു.

Advertisment

publive-image

വൈസ് പ്രസിഡണ്ടുമാരായി ഗൗതമൻ, വിഷ്ണു പ്രസാദ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വിഷ്ണു തൈവളപ്പിൽ, കർണൻ, എന്നിവരെയും തെരഞ്ഞെടുത്തു. ശ്രുതി, മിൽക്ക, സാജിത ടീച്ചർ, രേഖ, നിമൽ, സാവിയോ, ഷിജിൽ ആലപ്പാട്, രഞ്ജിത്ത്, റിസ്‌വാൻ, ഹരീഷ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

തുടർന്നു നടന്ന കല പരിപാടികൾക്ക് ഹാരിസ്, സജിൻ, സിഫി, പ്രിയങ്ക, ശ്രീജിത്ത്‌, മിഥുൻ,ഷഫീർ, സുഹൈൽ, ഷിന്റു ലാൽ, ജാക്സൺ, സുരേന്ദ്രൻ, രമേശ്‌, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

publive-image

കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ചികിത്സ സഹായ രംഗത്തു മാത്രം രണ്ട് ലക്ഷത്തോളം രൂപ ഈ കൈമാറിയെന്നും തുടർന്നും ഇത്തരത്തിലുള്ള സഹായങ്ങൾ നൽകി മുന്നോട്ട് പോകുമെന്നും കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു. വിഷ്ണു പ്രസാദ് സ്വാഗതം പറഞ്ഞ യോഗത്തിന് അൻവർ ഇ ബി നന്ദി പറഞ്ഞു.

Advertisment