Advertisment

ക്ലാസുകൾ നൽകാതെ പരീക്ഷ: ഫ്രറ്റേണിറ്റി മൂവ്മെൻറ് വൈസ് ചാൻസിലർക്ക് പരാതി നൽകി

New Update

തിരുവനന്തപുരം:  മതിയായ ക്ലാസുകൾ നൽകാതെയും പാഠഭാഗങ്ങൾ പൂർത്തിയാക്കാതെയും കേരള സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷ ഏപ്രിൽ 4 ന് ആരംഭിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് വൈസ് ചാൻസിലർക്കും പരീക്ഷ കൺട്രോളർക്കും നിവേദനം നൽകി. പരീക്ഷക്ക് ഒരുങ്ങാനായി മതിയായ സമയം വിദ്യാർത്ഥികൾക്ക് അനുവദിക്കാത്തത് അവരുടെ റിസൽട്ടിനെ ബാധിക്കും.

സമയബന്ധിതമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്ത സർവകലാശാല, കോളേജ് അധികൃതരുടെ പിടിപ്പുകേടിന്റെ ഭാരം വിദ്യാർത്ഥികളുടെ ചുമലിലേക്കിടുന്നത് അംഗീകരിക്കാനാവില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സർവകശാലകളുടെ പരീക്ഷ - ഫലപ്രഖ്യാപന ഏകീകരണം, അക്കാമി ക് കലണ്ടർ എന്നിവയെക്കുറിച്ച് സർക്കാർ, സർവകലാശാല അധികൃതർ പറയുമ്പോഴും സമയബന്ധിതമായി കാര്യങ്ങൾ നടക്കാത്തതിനാൽ വിദ്യാർത്ഥികൾ പ്രയാസപ്പെടുകയാണെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.എം മുഖ്താർ, കെ.എം സാബിർ അഹ്സൻ, കൊല്ലം ജില്ല സെക്രട്ടറി അംജദ് അബു എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Advertisment