Advertisment

സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബ്രിസ്‌ബെയ്ന്‍: സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. ഓസ്‌ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫ്രേസര്‍ ഐലന്‍ഡിലാണ് സംഭവം. കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 36കാരനായ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സ്രാവിന്റെ കടിയേറ്റ് ഇയാള്‍ക്ക് മാരക പരിക്കേറ്റിരുന്നു.

publive-image

ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ഏത് വിഭാഗത്തില്‍പ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു. ഈ വര്‍ഷം നാലാമത്തെയാളാണ് ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഫ്രേസര്‍ ഐലന്‍ഡ് ദേശാടന മത്സ്യങ്ങളുടെ കേന്ദ്രമാണെന്ന് മത്സ്യവിദഗ്ധന്‍ ഡാറില്‍ മക്പ്ഹീ പറഞ്ഞു.

Advertisment