Advertisment

പ്രശസ്തിയുടെ കൊടുമുടിയിയില്‍ നില്‍ക്കുമ്പോള്‍ പതിനെട്ടാം വയസില്‍ പ്രണയം തലയ്ക്കു പിടിച്ചതോടെ രഹസ്യവിവാഹം, പത്തൊമ്പതാം വയസില്‍ അഞ്ചാംനിലയില്‍ നിന്ന് വീണ് മരണം, നടി ദിവ്യയുടെ മരണം ഇന്നും ദുരൂഹം

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രശസ്തിയുടെ കൊടുമുടിയിയില്‍ നിന്ന് ഓര്‍മകള്‍ മാത്രം ബാക്കിയാക്കി ദിവ്യാ ഭാരതി മരണത്തിന്റെ ദൂരൂഹതയില്‍ മറഞ്ഞിട്ട് വര്‍ഷങ്ങളേറെയാകുന്നു.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയില്‍ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെര്‍സോവയിലെ അഞ്ചു നില അപാര്‍ട്മന്റിന്‍ നിന്ന് ദുരൂഹതകള്‍ ബാക്കിയാക്കി ദിവ്യ താഴോട്ട് പതിക്കുന്നത്.

Advertisment

publive-image

1974 ഫെബ്രുവരി 15 ന് ബോംബെയിലാണ് ദിവ്യ ജനിക്കുന്നത്. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു ദിവ്യയുടെ യഥാര്‍ത്ഥ പേര്. പല നടിമാരേയും പോലെ സംഘര്‍ഷങ്ങല്‍ മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛന്‍ ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു ദിവ്യ. കുനാല്‍ എന്നൊരു ജ്യേഷ്ഠസഹദരനും ഉണ്ടായിരുന്നു.

ജീവനാംശം ആവശ്യപ്പെട്ട് ആദ്യ ഭാര്യ കേസ് ഫയല്‍ ചെയ്തതോടെ സ്വത്തിന്റെ ഭൂരിഭാഗവും ആദ്യ ഭാര്യയ്ക്ക് നല്‍കേണ്ടി വന്നു ഓംപ്രകാശിന്. അതേ തുടര്‍ന്ന് ജയ്പൂരിലായിരുന്നു പിന്നീട് ഈ കുടുംബം. സാമ്പത്തികമായി തളര്‍ന്നതോടെ നഷ്ടപ്പെട്ടതെല്ലാം വെട്ടപ്പിടിക്കാന്‍ ജയ്പ്പൂരില്‍ നിരവധി ജോലികള്‍ ഓംപ്രകാശ് ചെയ്തു. ക്രമേണ അവിടുത്തെ പ്രധാന ജന്മികളില്‍ ഒരാളായി വിദ്യയുടെ അച്ഛന്‍.

പതിനെട്ടാം വയസില്‍, ‘ഷോലാ ഔര്‍ ശബ്ന’ത്തിന്റെ സെറ്റില്‍ വെച്ച്, അന്നത്തെ പല ഗോവിന്ദാ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന സാജിദ് നദിയാദ്വാലയുമായി ദിവ്യ പ്രണയത്തിലാവുകയും, അധികം താമസിയാതെ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം ദിവ്യ, തന്റെ പേര് സന എന്ന് മാറ്റുകയും ചെയ്തിരുന്നു.

ബോളിവുഡിലെ തിരക്കുള്ള നായിക ആയത് കൊണ്ട് തന്നെ ഈ വിവാഹം രഹസ്യമാക്കി വയ്ക്കുവാന്‍ രണ്ടു പേരും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹ ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ പോലും ഈ ബന്ധത്തെ എതിര്‍ത്തുകൊണ്ട് ഇരുവരും രംഗത്ത് എത്തുകയും ചെയ്തു.

ഭര്‍ത്താവ് സാജിദ് ദിവ്യയ്ക്ക് വെര്‍സോവയില്‍ തുളസി അപ്പാര്‍ട്ട്‌മെന്റില്‍ ഒരു ഫ്ലാറ്റെടുത്ത് നല്‍കി. കുടുംബ സുഹൃത്തും സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന ഡിസൈനര്‍ നീതാ ലുള്ളയും അവരുടെ ഭര്‍ത്താവും സൈക്കാട്രിസ്റ്റുമായ ശ്യാം ലുള്ളയും കൂടി ദിവ്യയെക്കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വന്നിരുന്നു.

ദിവ്യ ഫ്‌ളാറ്റിലെ അടുക്കളയ്ക്ക് സമീപമുള്ള വലിയ സ്ലൈഡിങ്ങ് വിന്‍ഡോയില്‍ കൂടി പുറത്തേയ്ക്ക് കാലിട്ട് രണ്ടു പെഗ്ഗ് കഴിച്ചു കൊണ്ടിരുന്നതിനു ശേഷം ആവേശത്തോടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അതേ നിമിഷം കൈ സ്ലിപ്പായി അഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു. കോണ്‍ക്രീറ്റ് തറയില്‍ ചെന്ന് തലയടിച്ചു വീണ ദിവ്യാ ഭാരതിയേ അപകടം നടന്നയുടന്‍ തൊട്ടടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മദ്യപിച്ച് കാലിടറി വീണു എന്നാണ് ആദ്യം വാര്‍ത്തകള്‍ പടര്‍ന്നത്. അമിതമായ അളവില്‍ മദ്യം അകത്തു ചെന്നുവെന്നും റിപ്പോര്‍ട്ട് വന്നു. അമ്മയുമായുള്ള നിരന്തര വഴക്ക് ആത്മഹത്യയിലേക്ക് നയച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സംശയം ഭര്‍ത്താവ് സാജിദ് നദിദ്വാലയ്കെതിരെ നീണ്ടുവെങ്കിലും 1998 ല്‍ അപകടമരണം എന്നു വിധിയെഴുതി പോലീസ് ഈ കേസിന്‍മേലുള്ള അന്വേഷണം അവസാനിപ്പിച്ചു.

Advertisment