ചായകുടിക്കാര്‍ ശ്രദ്ധിക്കുക; ദിവസവും എത്ര ഗ്ലാസ്‌ ചായ കുടിക്കാം എന്നറിയാമോ ?

ഹെല്‍ത്ത് ഡസ്ക്
Friday, August 3, 2018

Image result for ചായകുടി

ഒരു ചായ കുടിച്ചില്ലെങ്കില്‍ പിന്നെ അന്നത്തെ ദിവസം തന്നെ ഒരു ഉഷാറില്ല എന്ന് പറയുന്നവരുണ്ട്. രാവിലെ കണ്ണ്തുറക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ്‌ ചായ അകത്താക്കിയില്ലെങ്കില്‍ സമാധാനം കിട്ടാത്തവരുമുണ്ട്. ഇനി അതും പോരാഞ്ഞിട്ട് രാവിലത്തെ പ്രാതലിന്റെ കൂടെയും  പിന്നെ നാല് മണിക്കും രാത്രി അത്താഴത്തിനും മുമ്പുമെല്ലാം ചായ ആവശ്യം പോലെ കുടിക്കുന്നവരുണ്ട്.  ജോലിയുടെ ടെന്‍ഷന്‍ മാറാനും, തലവേദന കുറയ്ക്കാനും, ഉന്മേഷം ലഭിക്കാനുമെല്ലാം ചായ കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഈ ചായകുടി ശീലത്തിന് നിയന്ത്രണം ആവശ്യമാണോ ?

ആരോഗ്യപരമായി ചായ കുടിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രശ്നങ്ങളുമില്ല. ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ഫ്ലേവനോയിഡ് പോലുള്ള ആന്റി ഒാക്സിഡന്റുകൾ  ശരീരത്തിന് ഗുണകരമാണ്. അതുപോലെ ചായയിൽ അടങ്ങിയിട്ടുള്ള ടി.എഫ്-2 എന്ന സംയുക്തം അർബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ദിവസം രണ്ടോ മൂന്നോ ഗ്ലാസ്‌ ചായ കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞ പോലെയാണ് ചായയുടെ കാര്യവും.

Image result for ചായകുടിക്കാര്‍

40 ഗ്രാം കഫീനാണ് ഒരു കപ്പ്‌ ചായയില്‍ അടങ്ങിയിരിക്കുന്നത്.  അമിതമായി ഉപയോഗിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്തിയാല്‍ തലവേദനയും അസ്വസ്ഥതകളും തോന്നുന്നത് ഈ കഫീന്‍ ഡിപ്പെന്‍ഡന്‍സി മൂലമാണ്.

Image result for ചായകുടി

ടാനിന്‍ എന്നൊരു കെമിക്കല്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാല്‍ ശരീരത്തിലേക്ക്  ഇരുമ്പ് അംശം വലിച്ചെടുക്കുന്നത് തടയും. ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാതെ വരുന്നത് പോഷകാഹാരകുറവിന് കാരണമാകും.

Image result for ചായകുടി

മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ചു സസ്യാഹാരം കഴിക്കുന്നവര്‍ അതിനാല്‍ അമിതമായി ചായ കുടിക്കാതെ ശ്രദ്ധിക്കണം.  അതുപോലെ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ അമിതമായി ചായ കുടിക്കുന്നത് ദോഷകരമാണ്. ധാരാളം ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പായി ഡോക്ടറോട് നിര്‍ദ്ദേശം ചോദിച്ച ശേഷം കഴിക്കുക.

 

×