Advertisment

ബീഹാറിലെ ദര്‍ബാംഗ ആശുപത്രിയില്‍ ചികിത്സാവീഴ്ച ; പത്ത് വയസുകാരന്റെ ഇടത് കൈയില്‍ ഇടേണ്ട പ്ലാസ്റ്റര്‍ വലതു കൈയില്‍; അബദ്ധം ചൂണ്ടിക്കാട്ടിയിട്ടും ശ്രദ്ധിച്ചില്ലെന്ന് ബന്ധുക്കള്‍

New Update

പാറ്റ്‌ന: ബീഹാറിലെ ദര്‍ബാംഗ ആശുപത്രിയില്‍ കയ്യൊടിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ കുഞ്ഞിന് ഇടതുകയ്യില്‍ പ്ലാസറ്റര്‍ ഇടേണ്ടതിന് പകരം വലതുകൈയ്ക്ക് പ്ലാസ്റ്ററിട്ടു .

Advertisment

മരത്തില്‍ നിന്ന് വീണ് ഇടതുകൈയ്ക്ക് പരിക്കുമായി തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരിക്ക് പറ്റിയ കൈയ്ക്ക് പകരം വലതുകൈയില്‍ പ്ലാസ്റ്ററിടുകയായിരുന്നു ഡോക്ടര്‍. ഇടതുകൈയ്ക്കാണ് പരിക്കെന്നുള്ള എക്‌സറെ റിസള്‍ട്ട് നോക്കിയ ശേഷമായിരുന്നു ഡോക്ടറുട നടപടി.

publive-image

ഫൈസാന്‍ എന്ന കുട്ടിയുടെ വലതുകൈയില്‍ പ്ലാസ്റ്റര്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ തന്റെ ഈ കൈക്കല്ല അപകടം പറ്റിയത് ഇടതുകൈയ്ക്കാണെന്ന് കുട്ടിപറഞ്ഞെങ്കിലും ഡോക്ടര്‍ ചെവിക്കൊണ്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇതിന് പിന്നാലെ ആശുപത്രി സൂപ്രണ്ടിനെ കണ്ട് ബന്ധുക്കള്‍ പരാതി നല്‍കി. അബദ്ധം പറ്റിയതാണെന്ന് അദ്ദേഹവും സമ്മതിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ഡോക്ടറില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്നും സൂപ്രണ്ട് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

” വലിയ അശ്രദ്ധയാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും ഒരു മരുന്ന് പോലും ഞങ്ങള്‍ക്ക് തന്നിരുന്നില്ല. അന്വേഷണം നടത്തിയേ തീരൂ”- കുട്ടിയുടെ അമ്മ പറഞ്ഞു.

Advertisment