Advertisment

പുതിയ വീട്ടിലെ താമസം ഇഷ്ടപ്പെടാതെ നായ പഴയ വീട് അന്വേഷിച്ച് വീടുവിട്ടിറങ്ങി; ഒടുവില്‍ നായയെ കണ്ടെത്തിയത് 80 കി.മി അകലെയുള്ള പഴയ വീട്ടില്‍ നിന്ന് ; സംഭവം അമേരിക്കയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മാസം ആദ്യം അമേരിക്കയില്‍ കാന്‍സാസിലാണ് ഈ വിചിത്ര സംഭവം നടക്കുന്നത്. വീട്ടില്‍ നിന്നും പ്രിയപ്പെട്ട വളര്‍ത്തുനായയെ കാണാതായി. കാണാതായ തന്റെ നായയെ വീട്ടില്‍ നിന്നും 80 കി.മി അകലെയുള്ള‌ മിസോറിയില്‍ നിന്ന് കണ്ടെത്തേണ്ടി വരുമെന്ന് ഉടമ സ്പനത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍ അവിടെനിന്നുമാണ് ഉടമ തന്റെ പ്രിയപ്പെട്ട ക്ലിയോയെ കണ്ടെത്തിയത്. അതും അവരുടെ പഴയ വീട്ടില്‍ നിന്നും. സിഎന്‍എന്‍ ആണ് ഈ വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

നാലുവയസ്സുകാരിയായ ലാബ്രഡോര്‍ ബോര്‍ഡര്‍ കോളി ഇനത്തില്‍ പെട്ട ക്ലിയോ 80.കി.മി യാത്ര ചെയ്താണ് അവളുടെ പഴയ വീട്ടില്‍ എത്തിയത്. ഒരിക്കല്‍ താന്‍ തന്‍രെ ഉടമകളോടൊപ്പം താമസിച്ചിരുന്ന തന്റെ പഴയ വീട് തേടിയാണ് അവള്‍ പുതിയ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ക്ലിയോയുടെ ഉടമകള്‍ ആ പഴയ വീട്ടില്‍ ആയിരുന്നില്ല താമസം. കന്‍സാസിലേക്ക് വീട് മാറിപ്പോയപ്പോള്‍ ക്ലിയോയും ഒപ്പം പോയി. പക്ഷേ പുതിയ വീട്ടിലെ താമസം അവള്‍ക്ക് അത്ര പരിചിതമായിരുന്നില്ല. എങ്ങനെയെങ്കിലും പഴയ വീട് കണ്ടെത്തന്‍ ലക്ഷ്യമിട്ടാണ് അവള്‍ പോയതെന്നാണ് ഉടമ പറയുന്നത്.

ക്ലിയോയുടെ പഴയ വീടിന്റെ ഇപ്പോഴത്തെ ഉടമ കോള്‍ട്ടന്‍ മൈക്കളാണ് ക്ലിയോയെ കണ്ടെത്തി ഉടമയെ ഏല്‍പ്പിച്ചത്. താനും ഭാര്യയും ജോലി കഴിഞ്ഞെത്തിയപ്പോഴാണ് വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുന്ന ക്ലിയോയെ കാണുന്നതെന്ന് മൈക്കിള്‍ പറയുന്നു. ആരെയോ കാത്തിരിക്കുന്നതു പോലെ ക്ലിയോ വീടിന്റെ മുന്‍വാതില്‍ക്കല്‍ തന്നെ കിടക്കുകയായിരുന്നു .

അവളുടെ ശരീരത്തിലെ മൈക്രോ ചിപ്പ് പരിശോധിച്ചതിലൂടെയാണ് ഉടമയുടെ പേര് കണ്ടെത്തിയത്. അപ്പോഴാണ് തങ്ങളുടെ വീട്ടില്‍ നേരത്തെ താമസിച്ച കുടുംബത്തിന്റെ പേരാണ് ചിപ്പിലുള്ളതെന്ന് ദമ്പതികള്‍ തിരിച്ചറിയുന്നത്. ഉടനടി ക്ലിയോയുടെ ഉടമകളെ വിവരമറിയിക്കുകയായിരുന്നു.

https://www.facebook.com/photo.php?fbid=998366187249535&set=gm.2656379564630047&type=3

തന്റെ പ്രിയപ്പെട്ട നായയെ കാണാതായ വിവരം ഇതിനകം തന്നെ ഉടമ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. തന്റെ പഴയ വീട്ടിലെത്താന്‍ ക്ലിയോ 80 കി.മി നടന്നുവെന്ന് മൈക്കിള്‍ വിളിച്ചറിയിച്ചെങ്കിലും തനിക്ക് വിശ്വസിക്കാന്‍ ആയില്ലെന്ന് ക്ലിയോയുടെ ഉടമയായ ഡ്രൂ പറഞ്ഞു. നായ എങ്ങനെയാണ് ഇത്രദൂരം യാത്ര നടത്തിയതെന്ന് കുടുംബത്തിന് ഇപ്പോഴും അറിയില്ല. അവിശ്വസനീയം എന്നു മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്.

pet dog dog journey
Advertisment