Advertisment

ഞാൻ ഡൊണാൾഡ് ട്രമ്പിനൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്. ട്രമ്പിനെ വിടാതെ പിന്തുടര്‍ന്ന്‍ കേരൻ മാക്ടവുൾ

New Update

publive-image

Advertisment

പോൺ സ്റ്റാറും മോഡലുമായ കേരൻ മാക്ടവുൾ ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.

" ഞാൻ ഡൊണാൾഡ് ട്രമ്പിനൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്. അതും പലതവണ. ഞങ്ങളുടെ ഈ ബന്ധം 2006 ലായിരുന്നു.പത്തുമാസം വരെ ഇത് തുടരുകയും ചെയ്തു." ഇതായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

publive-image

ട്രംപുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുന്ന കഥകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം കേരൻ മാക്ടവുൾ ഒരു ടാബ്ലോയിഡിന് നൽകിയിരുന്നെങ്കിലും ഇപ്പോഴവനർ അതിൽനിന്നു പിന്മാറിയിരിക്കുകയാണ്. ഒന്നരല ക്ഷം ഡോളറായിരുന്നു കരാർ തുക..

മുൻപ് സ്റ്റോർമി ഡാനിയൽസ് എന്ന അഭിനേത്രിയും ഇതേ അവകാശവാദവുമായി രംഗത്തുവന്നിരുന്നു.2016 ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ഇക്കാര്യം പുറത്തുപറയാതിരിക്കാനായി ഡൊണാൾഡ് ട്രംപ് തനിക്കു ഒരുലക്ഷത്തി മുപ്പതിനായിരം ഡോളർ നല്കിയെന്നുമായിരുന്നു അവരുടെ വെളിപ്പെടുത്തൽ. എന്നാൽ ട്രമ്പ് അത് നിഷേധിച്ചിരുന്നു.

publive-image

പുതിയ വെളിപ്പെടുത്തലിനോട് ട്രമ്പ് പ്രതികരിച്ചിട്ടില്ലെങ്കിലും ഭാര്യയായ മേലേനിയ ട്രംപ് വളരെ രൂക്ഷമായ ഭാഷയിലാണ് തന്റെ അമർഷം രേഖപ്പെടുത്തിയത്.

publive-image

" ഞങ്ങളുടെ വിവാഹജീവിതം തികച്ചും സന്തുഷ്ടവും സമാധാനപൂർണ്ണവുമാണ്.ഇത്തരം നിലവാരമില്ലാത്ത സ്ത്രീകൾ നടത്തുന്ന പ്രസ്താവനകൾക്ക് ഒരടിസ്ഥാനവുമില്ല. അവർ എന്തെങ്കിലും വിളിച്ചുകൂവും മുൻപ് അതിന്റെ തെളിവുകളാണ് ആദ്യം നൽകേണ്ടത്.

publive-image

ഇതൊന്നും ശ്രദ്ധിക്കാൻ എനിക്ക് നേരമില്ല. അമേരിക്കയിലെ പ്രഥമ വനിത എന്ന നിലയിൽ ഭാരിച്ച ചുമതലകൾ എനിക്കുണ്ട്. എന്റെശ്രദ്ധ മുഴുവൻ അതിലാണ്." ഇതായിരുന്നു ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മെലേനിയയുടെ വാക്കുകൾ. ഇവരെ കൂടാതെ മുന്‍പും പല സ്ത്രീകളും ട്രമ്പിനെതിരെ സമാന ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

 

kanappurangal
Advertisment