Advertisment

എന്‍.ഡി.എ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരും ; അന്ന് എന്‍.ഡി.എയിലേക്കു തിരികെ വരാന്‍ ടി.ഡി.പി ശ്രമം നടത്തിയാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല ;ചന്ദ്രബാബു നായിഡുവിന്റെ മുന്നില്‍ എന്‍.ഡി.എയുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞതാണെന്ന് അമിത് ഷാ

New Update

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിക്കു മുന്നില്‍ എന്‍.ഡി.എയുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞതാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

Advertisment

publive-image

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. അന്ന് എന്‍.ഡി.എയിലേക്കു തിരികെവരാന്‍ ടി.ഡി.പി ശ്രമം നടത്തിയാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. അവരെ തിരികെ എന്‍.ഡി.എയില്‍ എടുക്കില്ലെന്ന കാര്യത്തില്‍ ചോദ്യമുദിക്കുന്നില്ലെന്നും ഷാ പറഞ്ഞു.

ആന്ധ്രയ്ക്കു പ്രത്യേകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് 2018 മാര്‍ച്ചിലാണ് ടി.ഡി.പി എന്‍.ഡി.എ വിട്ടത്.

‘നായിഡുവിനെപ്പോലെ വലിയൊരു അവസരവാദിയില്ല. തരത്തിനനുസരിച്ചു നിറം മാറുന്നയാളാണു നായിഡു. ഇക്കാലയളവിനുള്ളില്‍ സ്വന്തം മകനെ പിന്‍ഗാമിയാക്കുന്നതു മാത്രമാണു നായിഡു ചെയ്ത ഏകകാര്യം. മോദിയുടെ പിന്തുണയില്ലാതെ ഏതെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ?’- ഷാ ചോദിച്ചു.

Advertisment