Advertisment

കൊവിഡ് പരിശോധന ഒഴിവാക്കാന്‍ ട്രെയിനിറങ്ങി ഓടുന്ന യാത്രക്കാര്‍ ? വീഡിയോ വൈറല്‍

New Update

publive-image

Advertisment

പാട്‌ന: കൊവിഡ് വ്യാപനത്തിന്റെ വീണ്ടുമൊരു തരംഗം രാജ്യത്തിന്റെ ആശങ്കയിലാഴ്ത്തുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും വാക്‌സിനെടുത്തും മാത്രമെ ഈ മഹാമാരിയെ അതിജീവിക്കാന്‍ സാധിക്കൂ. കഴിയുന്നത്ര കൊവിഡ് പരിശോധന നടത്തുകയാണ് ഏറെ നിര്‍ണായകം.

എന്നാല്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ എത്രത്തോളം വിമുഖത കാണിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ.

ബീഹാറിലെ ബക്‌സറിലാണ്‌ സംഭവം. ട്രെയിനിറങ്ങി സ്‌റ്റേഷന് പുറത്തേക്ക് പായുന്ന യാത്രക്കാരാണ് ദൃശ്യങ്ങളില്‍. ഇവരുടെ ഈ ഓട്ടത്തിന് പിന്നിലെ കാരണമാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. കൊവിഡ് ടെസ്റ്റിനെ ഒഴിവാക്കാൻ വേണ്ടി ഓടുന്നതാണ് യാത്രികർ. സ്റ്റേഷൻ പരിസരം വിടുംമുമ്പ് കൊവിഡ് ടെസ്റ്റ് ചെയ്യാൻ അഭ്യർഥിക്കുന്ന ആരോ​ഗ്യപ്രവർത്തകരെ വകവെക്കാതെ ഓടുന്നവരാണ് വീഡിയോയിലുള്ളത്.

ദിവസങ്ങളായി കൊവിഡ് ടെസ്റ്റ് നടത്താൻ കാത്തിരിക്കുന്ന തങ്ങളോട് കയർക്കുകയും വകവെക്കാതെ ഓടിയകലുകയും ചെയ്യുകയാണ് യാത്രികർ എന്നും ആരോ​ഗ്യപ്രവർത്തകർ പറയുന്നു.

Advertisment