Advertisment

മകളെ കാമുകനോടൊപ്പം ചേർന്ന് കൊലപ്പെടുത്തി പൊട്ടകിണറ്റിൽ എറിഞ്ഞു ഹണിമൂൺ ആഘോഷിക്കാൻ പോയ 'അമ്മയും കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്താൻ ഒത്താശ ചെയ്ത സ്ത്രീയും ; ഈ കേരളത്തിനിതെന്തു പറ്റിയെന്നു ചിന്തിക്കാൻ വരട്ടെ ..!!

New Update

കേരളത്തില്‍ വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി യുവ അധ്യാപിക. അടുത്തിടെ സംസ്ഥാനത്ത് നടന്ന നിരവധി കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവ അധ്യാപിക രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

ഡോ. അനൂജയുടെ കുറിപ്പ് ഇങ്ങനെ

കുറച്ചു നാളായി കേരളത്തിൽ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും ഡിമാൻഡ് കൂടിയ വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും എന്ന ധാരണയോടെ ഈ കുറിപ്പ് സമർപ്പിക്കുന്നു.

ഭാര്യ ഭർത്താവിനെ കൊല്ലുന്നു,

ഭർത്താവു ഭാര്യയെ കൊല്ലുന്നു, ഇതൊന്നുമില്ലെങ്കിൽ കാമുകൻ കാമുകിയെയും.ഈ കേരളത്തിനിതെന്തു പറ്റിയെന്നു ചിന്തിക്കാൻ വരട്ടെ.ഒരു വ്യക്തിയെന്ന നിലയിൽ ഓരോരുത്തരും അവലോകനം ചെയ്യേണ്ടുന്ന വിഷയം.

മകളെ കാമുകനോടൊപ്പം ചേർന്ന് കൊലപ്പെടുത്തി ആ ശരീരത്തെ പൊട്ടകിണറ്റിൽ എറിഞ്ഞു ഹണിമൂൺ ആഘോഷിക്കാൻ പോയ 'അമ്മ യും ഒരു വശത്തു.

കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്താൻ ഒത്താശ ചെയ്ത സ്ത്രീയെയും ആരും മറന്നിട്ടുണ്ടാവില്ല.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു .അവിശുദ്ധപ്രണയത്തിനൊടുവിൽ നിലതെറ്റി കുടുംബത്തെ മറക്കുന്ന ആണിനേയും പെണ്ണിനേയും തൂക്കികൊല്ലാൻ ഓപ്ഷൻ ഇല്ലാത്തിടത്തോളം കാലം മനസാക്ഷിയെ ഞെട്ടിക്കുന്ന ഇതുപോലുള്ള നാടകങ്ങൾ അരങ്ങേറും.

നിരപരാധികളായ ഭാര്യയെയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും വെറുതെ വിടുക,നിൻറെയൊക്കെ പേക്കൂത്തിനു ആ പാവങ്ങൾക്ക് ശിക്ഷയെന്തിനാ.ജീവിക്കാനുള്ള അവകാശം നിഷേധിക്കപെടാൻ മാത്രം.അവിശുദ്ധ നാടകത്തെ വിശുദ്ധികരിക്കാൻ നിൽക്കാണ്ട് നീയൊക്കെ ജീവിക്കുക.

സമൂഹത്തെ ,കുടുംബത്തെ ഓർത്തു കൊലപാതകനാടകം വേണ്ട.അല്ലെങ്കിലും കുടുംബത്തെ ഓർത്തോണ്ടായിരിക്കുമല്ലോ നാടകത്തിനായി ഇറങ്ങിതിരിച്ചതും.

കാമം തലയ്ക്കു പിടിച്ച പേപ്പട്ടികളെ ഒന്നും മനുഷ്യഗണത്തിൽ കൂട്ടാനൊക്കില്ല,എന്നിരിക്കിലും ഒരു തെറ്റും ചെയ്യാത്ത പാവങ്ങൾക്ക് ഇനിയെങ്കിലും മരണശിക്ഷ വിധി കൊടുക്കരുത്,അവരെ വെറുതെ വിടുക.അവരും ഈ ഭൂമിയുടെ അവകാശികളെന്നു മറക്കാതിരിക്കുക.ആ ജീവനും വിലയുണ്ട്.

ഏതു തെറ്റും ചെയ്യുന്നതിന് മുൻപു ആലോചിക്കുക, ഒരു നാൾ എല്ലാ കള്ളത്തരവും പിടിക്കപ്പെടും.സത്യം പുറത്തു വരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന വിധി,

താല്കാലികസുഖങ്ങൾക്കു പിന്നാലെ ഓടുന്നതിനു മുൻപ് നിങ്ങളെ സ്നേഹിക്കുന്നവരെ ഓർക്കുക.

വളരെ വേഗത്തിൽ കൊഴിഞ്ഞു പോകുന്ന ഈ മനുഷ്യജീവിതത്തിൽ കൊല്ലും കൊലക്കും നിൽക്കാണ്ട് മുൻപോട്ടു നടക്കുക.ജീവിച്ച നാളുകളിൽ പൊയ്മുഖങ്ങളായി മാറാതിരിക്കുക.

https://www.facebook.com/anujaja19/posts/2544837922303558

Advertisment