Advertisment

ലീന ടീച്ചറിനോട് പറഞ്ഞു, ബിൻസി ടീച്ചർ വന്നു,ഷജിൽ സർ സമ്മതിച്ചില്ല ; ആ സ്കൂളിലെ ഒന്നിൽ കൂടുതൽ ടീച്ചർമാർ കണ്ടിട്ടും ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അതിന്റെ അപ്പൻ വരേണ്ടി വന്നു, സ്വന്തം കുഞ്ഞായിരുന്നേൽ ഇവരിത്രപേരും സാ മട്ടിൽ നില്ക്കുമായിരുന്നോ ; വിമര്‍ശനവുമായി യുവ അധ്യാപിക

New Update

ബത്തേരി : വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവ അധ്യാപിക രംഗത്ത്. ഡോ . അനുജ ജോസഫാണ് സര്‍ജവന സ്‌കൂളിലെ അധ്യാപകരെ രൂക്ഷമായി വിമര്‍തിക്കുന്നത്. അധ്യാപകരുടെ അനാസ്ഥ മൂലം ഒരു കുട്ടിയുടെ ജീവന്‍ നഷ്ടമായ സംഭവം ആയതുകൊണ്ടുതന്നെ അധ്യാപികയായ അനൂജയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

Advertisment

publive-image

കുറിപ്പ് വായിക്കാം.

മക്കളുടെ കാലോ കയ്യോ മുറിഞ്ഞാൽ വേദനിക്കുന്ന ഒരു അമ്മമനസ്സു പോലും വയനാട്ടിലെ സർവജനസ്കൂളിൽ ഇല്ലാതിരുന്നതോർത്താണ് ഏറെ വിഷമം തോന്നിയത്.

വയനാട്ടിലെ സർവജന സ്കൂളിലെ ഷഹലയെന്ന അഞ്ചാം ക്ലാസ്സുകാരി പാമ്പു കടിയേറ്റു മരിച്ച സംഭവം ഈ സമൂഹത്തോട് ഉയർത്തുന്ന ചോദ്യങ്ങൾ ഒരുപാടുണ്ട്.അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മ ഒരു കുഞ്ഞിൻറെ ജീവൻ അപഹരിച്ചുവെന്നതും വേദനാജനകം.

ഷെഹ്‌ലയെന്ന കുഞ്ഞിന്റെ സഹപാഠികൾ വേദനയോടെ ചോദിക്കുന്ന പലതിനും ഉത്തരം നല്കാൻ കഴിയാതെ.

ഞാനുമൊരു അധ്യാപികയാണ്. വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കുന്ന ഒരു കൂട്ടം ടീച്ചർമാർ പകർന്നു നൽകിയ ഊർജം.ഇന്നും അധ്യാപനവൃത്തിയിൽ തുടരാനുള്ള പ്രേരണയും.

അടുത്തിടെ ഒരു ടീച്ചർ ട്രാൻസ്ഫർ ആയി പോകുന്നതറിഞ്ഞു നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ കണ്ടിരുന്നു,ഇന്നും അധ്യാപകവൃത്തി കേവലമൊരു ജോലി ആയി കരുതുന്നവർ മാത്രമല്ലെന്നതു ഓർമിപ്പിച്ചു.

ക്ലാസ്സിലെ ഒരു കുഞ്ഞിൻറെ വയ്യായ്ക കാറും സ്കൂട്ടറും സ്വന്തമായിട്ടുള്ള ഒരു അധ്യാപകസമൂഹം കണ്ടില്ലെന്നു നടിച്ചു.എങ്ങനെയതിനു അവർക്കു കഴിഞ്ഞു എന്നറിയില്ല.രക്ഷിക്കാമായിരുന്നിട്ടും മരണത്തിലേക്ക് തള്ളിവിട്ടതു പോലായിപ്പോയി.

പരസ്പരം പഴിചാരിയിട്ടു കാര്യമില്ല,സ്കൂൾ അധികൃതർക്കും പി.ടി.എ ക്കും തുല്യ പങ്കാണുള്ളത്. സർവജന സ്കൂൾ ഇന്നലെ അല്ല പ്രവർത്തനമാരംഭിച്ചത്.ആ സ്കൂളിലെ ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ കണ്ടിട്ടും മൗനം പാലിച്ച എല്ലാവരും ഈ കുഞ്ഞിൻറെ മരണത്തിൽ ഉത്തരവാദികൾ എന്നതിൽ സംശയമില്ല.

ലീന ടീച്ചറിനോട് പറഞ്ഞു, ബിൻസി ടീച്ചർ വന്നു,ഷജിൽ സർ സമ്മതിച്ചില്ല.ആ സ്കൂളിലെ ഒന്നിൽകൂടുതൽ ടീച്ചർമാർ കണ്ടിട്ടും ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അതിന്റെ അപ്പൻ വരേണ്ടി വന്നു. സ്വന്തം കുഞ്ഞായിരുന്നേൽ ഇവരിത്രപേരും സാ മട്ടിൽ നില്ക്കുമായിരുന്നോ.

കേവലം ജോലിക്കു വന്നു പോകുന്നവർ അധ്യാപകരായാൽ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഒരാളെ മാത്രമല്ല,അധ്യാപകർ എന്ന് വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത ആ സ്കൂളിലെ എല്ലാവരും ശിക്ഷിക്കപ്പെടണം.നാളെ ഒരു സ്കൂളിലെയും വിദ്യാർത്ഥിക്ക് ഈ ദുരനുഭവം ഉണ്ടാകരുത്.

മരണമെന്നത് വിധിയാണെന്നും പറഞ്ഞു ആ കുഞ്ഞിൻറെ ആത്മാവിനു ശാന്തി നേരുന്നവരോടും കൂടിയായി പറയട്ടെ."ഇരുട്ട് കൊണ്ട് സത്യത്തെ മൂടിയാലും തെറ്റ് തെറ്റല്ലാതാകുന്നില്ല."

Dr. Anuja Joseph

Assistant Professor

Trivandrum

https://www.facebook.com/anujaja19/posts/2551581754962508

Advertisment