Advertisment

സിബിഎസ്ഇ പത്താം തരത്തില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ മലയാളി ഡോ. എം.കെ. അനൂപ് നിര്യാതനായി

New Update

publive-image

Advertisment

കാ​സ​ര്‍കോ​ട്: സി.​ബി.​എ​സ്.​ഇ പ​ത്താം​ത​ര​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ആ​ദ്യ മ​ല​യാ​ളി ഡോ. ​എം.​കെ. അ​നൂ​പ് (34) നി​ര്യാ​ത​നാ​യി. അ​ണ​ങ്കൂ​ര്‍ ‘അ​നു​ഗ്ര​ഹ’​യി​ല്‍ അ​ഗ്രി​ക​ള്‍ച്ച​റ​ൽ റി​ട്ട. ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ര്‍ എം. ​ഭാ​സ്‌​ക​രന്റെയും ശ​ശി​ക​ല​യു​ടെ​യും മ​ക​നാ​ണ്.

ഒ​ന്ന​ര വ​ര്‍ഷ​ത്തോ​ള​മാ​യി ര​ക്താ​ര്‍ബു​ദം ബാധിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വരുന്നതിനിടെയാണ് ര​ക്താ​ര്‍ബു​ദ ബാ​ധി​ത​നാ​യ​ത്. 2002ലാ​ണ്​ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാസ് പ​രീ​ക്ഷ​യി​ൽ അനൂപ് ​രാജ്യത്ത്‌ ഒ​ന്നാം റാ​ങ്ക് നേ​ടിയത്​. 12ാം ത​ര​ത്തി​ല്‍ അ​നൂ​പി​ന് നാ​ലാം റാ​ങ്ക് ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലും മി​ക​ച്ച റാ​ങ്കോ​ടെ​യാ​ണ് പാ​സാ​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് എം.​ബി.​ബി.​എ​സ് നേ​ടി​ ഡ​ല്‍ഹി​യി​ലെ ഓ​ള്‍ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സിൽ (എ​യിം​സ്) നിന്നാണ് റേ​ഡി​യോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി​യ​ത്. എ​യിം​സി​ൽ നി​ന്നി​റ​ങ്ങി​യ​ത് മി​ക​ച്ച വി​ദ്യാ​ർ​ഥി​ക്കു​ള്ള സ്വ​ർ​ണ മെ​ഡ​ലും വാ​ങ്ങി​യാ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി ഇ​ഷയാണ് ഭാ​ര്യ. സ​ഹോ​ദ​ര​ന്‍: അ​നീ​ഷ് (എ​ൻ​ജി​നീ​യ​ര്‍, ബം​ഗ​ളൂ​രു).

Advertisment