Advertisment

കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ.എം.കെ ജയരാജിനെ നിയമിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ.എം.കെ ജയരാജിനെ നിയമിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നിലവിൽ കുസാറ്റിൽ പ്രൊഫസറാണ് ഡോ.എംകെ ജയരാജ്.

Advertisment

publive-image

കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് മൂന്ന് പേരുടെ പട്ടികയാണ് ഗവർണറുടെ പരിഗണയ്ക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിച്ചത്. സർക്കാർ പട്ടികയിലെ ആദ്യത്തെ പേര് ഡോ.കെഎം സീതിയുടേതായിരുന്നു. എന്നാൽ ഈ പേര് ഗവർണർ അംഗീകരിച്ചില്ല. പട്ടികയിലെ മൂന്നാമനാണ് ഡോ.എം.കെ.ജയരാജ്.

2019 നവംബറിലാണ് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറുടെ കാലാവധി കഴിഞ്ഞത്. സർവ്വകലാശാല നിയമപ്രകാരം കാലാവധി കഴിയുന്നതിന് 6 മാസം മുൻപ് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മറ്റി മെയ് മാസം 18നാണ് അന്തിമ പട്ടിക ഗവർണർക്ക് കൈമാറിയത്. സെർച്ച് കമ്മറ്റിയുടെ കാലാവധി കഴിഞ്ഞ ജൂണിൽ തീർന്നിട്ടും ഗവർണർ വിസിയെ പ്രഖ്യാപിച്ചിരുന്നില്ല.

Advertisment