Advertisment

കർഷകദ്രോഹ ബില്ല് പിൻവലിക്കണം - പാലായിൽ യൂത്ത്ഫ്രണ്ട് (എം) രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് ഡോ. എൻ ജയരാജ് എംഎൽഎ

New Update

publive-image

Advertisment

പാലാ: കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളെ സഹായിക്കുവാനായി കൊണ്ടുവന്ന കാർഷിക ബില്ല് പിൻവലിക്കുവാൻ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ഡോ. എൻ ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു.

ഇൻഡ്യൻ സമ്പദ് വ്യവസ്ഥയുടെ നിലനിൽപ് കർഷകരിലൂടെയാണെന്നുള്ളത് മറന്നുകൊണ്ടാണ് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നിരിക്കുന്നത്. കർഷകരക്ഷയ്ക്കായി കർഷക,  കർഷതൊഴിലാളി പെൻഷനുകളും വിലസ്ഥിരതാ ഫണ്ടും, സബ്സിഡികളും രാജ്യത്ത് ആദ്യം നടപ്പാക്കിയത് കേരള കോൺഗ്രസാണെന്ന് ജയരാജ് പറഞ്ഞു.

കർഷക സമരത്തിനെതിരെ കോൺഗ്രസ് മുഖം തിരിഞ്ഞ് നിൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസ് ഉൾപ്പെട്ട ഇടതുമുന്നണി മാത്രമാണ് കർഷകർക്കു വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) പാലായിൽ നടത്തുന്ന 24 മണിക്കൂർ രാപ്പകൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ 10 മണിക്ക് ളാലം പാലം ജംഗ്ഷനിൽ യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക, രാജേഷ് വാളി പ്ലാക്കൽ, സുനിൽ പയ്യപ്പിള്ളി,സിജോ പ്ലാത്തോട്ടം, ജി.രൺദീപ്, തോമസ് കുട്ടി വരിക്കയിൽ, അവിനാശ് വലിയ മംഗലം, ബിനു പുലിയുറമ്പിൽ, ജൂബിൾ പുതിയാമഠം, ശ്രീകാന്ത് എസ്.ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലോപ്പസ് മാത്യു , ജോസ് കല്ല കാവുങ്കൽ , ആന്റോ ജോസ്, പെണ്ണമ്മ ജോസഫ്, റൂബി ജോസ്, ടോബിൻ കണ്ട നാട്ട്, ബിജു പാലു പടവൻ, ബിജു ഇളംതുരുത്തി, ഷാജു തുരുത്തൻ, മനോജ് മറ്റമുണ്ട എന്നിവർ പ്രസംഗിച്ചു.

pala news
Advertisment