Advertisment

എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം തീരത്തടിഞ്ഞു; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

New Update

കൊച്ചി: എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃത​ദേഹം തീരത്തടിയുകയായിരുന്നു. മറ്റുള്ള രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Advertisment

publive-image

മൂന്ന് മത്സ്യത്തൊഴിലാളികളെ ഇന്നലെ പുലർച്ചെ ഒരു  മണിയോടെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്.

രണ്ട് വഞ്ചികളിലായി നാലു പേരാണ് മീൻപിടിക്കാൻ പോയത്. ഇവരിൽ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

accident death drawn death
Advertisment