Advertisment

വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തി ; ബാലഭാസ്‌കറിന്റെ ഒരു സുഹൃത്തിനേക്കൂടി പ്രതി ചേര്‍ത്തു

New Update

തിരുവനന്തപുരം: വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയ കേസില്‍ സംഗീതഞ്ജന്‍ ബാലഭാസ്‌കറിന്റെ ഒരു സുഹൃത്തിനേക്കൂടി പ്രതി ചേര്‍ത്തു. ബാലഭാസ്ക്കറിന്റെ സംഗീതട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡി.ആര്‍.ഐ പ്രതിചേര്‍ത്തത്.

publive-image

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഡി.ആര്‍.ഐ നടപടി. ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായിട്ടുണ്ടെന്നും ഡി.ആര്‍.ഐ വൃത്തങ്ങൾ വ്യക്തമാക്കി.

Advertisment