Advertisment

കുടിവെള്ള ക്ഷാമം : ജല വകുപ്പിൻ്റെ അനാസ്ഥക്കെതിരെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു

New Update

publive-image

തൊടുപുഴ: മുട്ടത്തെ കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ജലവകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ, തകരാർ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടി ജലവകുപ്പ് അസിസ്റ്റൻറ് എഞ്ചിനിയർ, കരാറുകാരൻ എന്നിവരെ മുട്ടത്തേക്ക് അയക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

നിലവിലെ വാൽവുകൾ പലതും തകരാറിലാണെനും പുതിയവ വിവിധയിടങ്ങളിൽ സ്ഥാപിക്കേണ്ടത് ഉണ്ടെന്നും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.ഉപരോധ സമരത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്,മെമ്പർമാരായ ഷേർളി അഗസ്റ്റിൻ,അരുൺ ചെറിയാൻ, ബിജോയ് ജോൺ, സൗമ്യ സാജബിൻ, ഡോളി രാജു, മേഴ്സി ദേവസ്യ,ജോസ് കടത്തലകുന്നേൽ , പങ്കെടുത്തു ...

thodupuzha news
Advertisment