Advertisment

ആ റോഡ് എങ്ങോട്ട് പോവുന്നതാ ?അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട് കട്ടാ സര്‍, ആ റോഡ് ടാര്‍ ചെയ്യ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ; പണ്ട് ആ റോഡ് വളരെ മോശമായിരുന്നു; ദൃശ്യം 2വിലെ രംഗം പിണറായി സര്‍ക്കാരിന്റെ പ്രചരണത്തിന് ഉപയോഗിച്ച് ഒറ്റപ്പാലം എംഎല്‍എ ! ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും പിടികൂടാനാവാത്ത കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വന്‍പരാജയമെന്ന കമന്റുമായി യുവാവ് !

New Update

പാലക്കാട്: ദൃശ്യം 2വിലെ രംഗം പിണറായി സര്‍ക്കാരിന്റെ പ്രചരണത്തിന് ഉപയോഗിച്ച് ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി. ഫേസ്ബുക്കിലൂടെയാണ് പ്രചരണം. ചിത്രത്തിലെ രംഗത്തിലെ ഡയലോഗ് ഉപയോഗിച്ചാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisment

publive-image

എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘മോഹന്‍ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.

ആ റോഡ് എങ്ങോട്ട് പോവുന്നതാ ?

അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്കട്ടാ സര്‍,

ആ റോഡ് താര്‍ ചെയ്യ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.

പണ്ട് ആ സമയത്ത് ( 6 വര്‍ഷം മുന്നേ ദൃശ്യം 1ല്‍ ) ആ റോഡ് വളരെ മോശമായിരുന്നു’, നവകേരളം

https://www.facebook.com/MLAOttapalamPUnni/posts/887939221979294

എംഎല്‍എയുടെ പോസ്റ്റിന് കീഴെ വന്ന കമന്റും ശ്രദ്ധേയമായി. ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വന്‍പരാജയമാണ് എന്നായിരുന്നു കമന്റ്. വിഷ്ണുരാജ് തുവായൂര്‍ എന്ന വ്യക്തിയുടേതാണ് ഈ കമന്റ്.

film news drisyam 2
Advertisment