Advertisment

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ചുനക്കര ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്.

Advertisment

publive-image

ചുനക്കര വടക്ക് സോപാനത്തില്‍ സുനില്‍ കുമാറിന്റെ മകന്‍ നിതിനാണ്(21) മുങ്ങി മരിച്ചത്. ബന്ധുവിനൊപ്പം കുളിക്കാന്‍ വന്നപ്പോള്‍ ആണ് അപകടം സംഭവിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇടപ്പോണിലെ സകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

drown death5
Advertisment