Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; ദോഹയ്ക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎ പിടികൂടി , മലപ്പുറം സ്വദേശി പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദോഹയ്ക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎ എന്ന് സംശയിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ക്രിസ്റ്റൽ രൂപത്തിലാക്കി മലപ്പുറം സ്വദേശി മുഹമ്മദ് മുബാറക്കാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

publive-image

ബാഗേജ് പരിശോധനയിൽ സിയാലിൻ്റെ സുരക്ഷാ വിഭാഗമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ നാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് കൈമാറി.

Advertisment