Advertisment

പനമ്പള്ളി നഗറില്‍ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം ; മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു

New Update

കൊച്ചി : പനമ്പിള്ളി നഗറിൽ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു. ഓയോ ഹോംസ് വഴി വീടു വാടകയ്ക്കെടുത്തു താമസിക്കുന്നവരാണു കഴിഞ്ഞ രാത്രി പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്.

publive-image

മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടർന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസുമായും വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. മൂന്നു കാറുകളാണു സംഘം നശിപ്പിച്ചത്.

Advertisment