Advertisment

ദുബൈയിൽ കൊറോണ കാലത്തെ റമദാൻ മാസം

author-image
ഗള്‍ഫ് ഡസ്ക്
New Update

രേണു ഷിനോയ്

Advertisment

ഈ സമയവും കടന്ന് പോകും.. നമ്മൾ അതിജീവിക്കും.11 വർഷം ആയി ദുബായിൽ വന്നിട്ട്. ഇഷ്ടമാണ് ഈ നഗരത്തിന്റെ വേഗത. ഒന്നിനും വേണ്ടി ആർക്കും വേണ്ടി നിൽക്കാതെ ഓടി കൊണ്ടിരിക്കുന്ന ഈ നഗരത്തിന്റെ തിരക്കുകൾ. ആഘോഷങ്ങളുടെ നാടാണ് ഇത്. അർദ്ധ രാത്രി കഴിഞ്ഞാലും പ്രവർത്തിക്കുന്ന ഷോപ്പിംഗ് മോളുകൾ, ഹോട്ടലുകൾ. റമദാൻ മാസം ഇവിടം ഒരു ഉത്സവം പോലെയാണ്.

publive-image

രാവിലെ കുറച്ചു അലസമായിരിക്കും.എങ്കിലും വൈകുന്നേരം ഇഫ്താർ കഴിഞ്ഞാൽ പിന്നെ ഉത്സവ പ്രതീതി ആണ്. നോമ്പ് തുറക്കുന്നതിന് മുമ്പ് മിക്ക കടകൾക്ക് മുമ്പിലും പല വിധം സ്നാക്ക്സ് ഒക്കെ വെക്കും, എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചയാണത്..

മിക്കവാറും മേടിച്ചു കഴിക്കും.പലയിടത്തും ഇഫ്താർ വിരുന്നുകൾ. പാർട്ടികൾ. ഞങ്ങളും പലപ്പോഴും സുഹൃത്തുക്കൾക്ക് ഇഫ്താർ വിരുന്നുകൾ കൊടുത്തിട്ടുണ്ട്.പല പള്ളികളിലും അവിടെ വരുന്നവർക്കൊക്കെ ഫ്രീ ആയി ഭക്ഷണം നൽകും. പള്ളികളിലും, ലേബർ ക്യാമ്പിലും ഒക്കെ പലരും ഇഫ്താർ കിറ്റുകൾ സ്നേഹത്തോടെ നൽകിയിരുന്നു. ആരും വിശന്ന് ഉറങ്ങിയിട്ടില്ലാത്ത ഒരു പുണ്യ മാസം.

രാത്രി ഒരുപാട് വൈകിയാണ് തിരക്ക് ഒഴിയുന്നത് തന്നെ.ഒരു മാസം എങ്ങനെ കഴിഞ്ഞു പോകും എന്നത് തന്നെ അറിയില്ല. കുട്ടികൾക്ക് സ്കൂൾ നേരത്തെ കഴിയും. അദ്ദേഹത്തിനും സമയം ഇളവ് ഉണ്ട്. എന്നെ ഏറ്റവും അത്ഭുദപ്പെടുത്തുന്ന ഒന്നാണ് ഇത്, നോമ്പ് ഇല്ലാത്തവർക്കും നേരത്തെ പോകാം എന്നുള്ളത്.

ഈ നാടിനോട് സ്നേഹം കൂടിയിട്ടെ ഉള്ളൂ. എന്നും.ഈ ഓട്ടപ്പാച്ചിലും, തിരക്കും, ബഹളവും ആഘോഷവും എല്ലാം.പക്ഷെ. കഴിഞ്ഞ ദിവസം ജുമൈറ വരെ ഒരു ഡ്രൈവ് പോയിരുന്നു. സത്യം പറഞ്ഞാൽ ദുബായ് ഇങ്ങനെ ഒരു കാഴ്ച നോവു തന്നെയാണ്.

എന്നും തിരക്കും ബഹളവും കണ്ടിരുന്ന ബീച്ചുകൾ, വാഹനങ്ങൾ ഒഴിയാത്ത നീണ്ട റോഡുകൾ, പ്രത്യേകിച്ചും വെള്ളിയാഴ്ച അതും ഇഫ്താർ സമയം കഴിഞ്ഞു. എല്ലാം ഒഴിഞ്ഞു കിടക്കുന്നു. വീട്ടിനുള്ളിൽ ഇരുന്ന് എല്ലാർക്കും മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു.എത്രയോ കച്ചവടക്കാർ ഇത് മൂലം നഷ്ട്ടം അനുഭവിക്കുന്നുണ്ടാകും.

എത്ര പേരുടെ ജോലി നഷ്ടപെട്ടിട്ടുണ്ടാകും. എത്ര പേർ കുടുംബവുമായി അകന്നു ജീവിക്കുന്നുണ്ടാകും.

ആരോഗ്യത്തോടെ സ്വസ്ഥമായി കുടുംബവുമൊത്ത് ഭക്ഷണത്തിനു മുട്ടില്ലാതെ കഴിയുക എന്നത് തന്നെ ഒരു അനുഗ്രഹം ആയി മാറി കഴിഞ്ഞിരിക്കുന്നു. കുറച്ചു ആളുകൾ എങ്കിലും ആർഭാടം മറന്നിരിക്കുന്നു. എത്രയും പെട്ടന്ന് ജീവിതം പഴയ പോലെ ആയിരുന്നെങ്കിൽ.നോവുന്ന ഹൃദയങ്ങൾക്ക്ശമനമായെങ്കിൽ.ഈ നാട് പഴയ പോലെ ആളും അനക്കവും ബഹളവും, ആഘോഷവും നന്മയും ഉള്ളതാകട്ടെ എന്ന പ്രാർത്ഥന മാത്രം ബാക്കി.

dubai coronaramzan
Advertisment