Advertisment

ദുബായിലെ വിസ സേവനങ്ങള്‍ ഉപഭോക്താകളിലേക്ക് എത്തിക്കാന്‍ എമിഗ്രേഷന്‍ അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ദുബായ് അധികൃതര്‍. ഇതിനായി ദുബായ് എമിഗ്രേഷന്‍ സേവനങ്ങള്‍ ഏറ്റെടുക്കും. 8005111 എന്ന ടോള്‍ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

publive-image

അല്ലെങ്കില്‍ കാലതാമസത്തിനുള്ള വ്യക്തമായ മറുപടി നല്‍കുമെന്നും ജിഡിആര്‍എഫ്എ ദുബായ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്തങ്കിലും തരത്തില്‍ വിസ നടപടിക്രമങ്ങള്‍ക്ക് വല്ല കാലതാമസവും നേരിട്ടാല്‍ ഉടന്‍ തന്നെ വകുപ്പുമായി ബന്ധപ്പെടാന്‍ വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്റേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അറിയിച്ചു. http://www.dnrd.ae എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയും. മാത്രവുമല്ല സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവുന്നതാണ് .

dubai
Advertisment