ദുബായ് : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ( ശനിയാഴ്ച ) രാത്രി യു.എ.ഇയില്‍ എത്തുന്നതിനു മുന്നോടിയായി ദുബായ് , അബുദാബി നഗരങ്ങളാകമാനം ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണ്ണ ശോഭയില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ച ഏതൊരിന്ത്യാക്കാരനും അഭിമാനം പകരുന്നതായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫ, ലോകത്തെ ഏറ്റവും വലിയ ദുബായ് ഫ്രയിം , അബുദാബിയിലെ സ്റ്റേറ്റ് ഓയില്‍ കമ്പനി, നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ ഹെഡ് ക്വാര്‍ട്ടറുകള്‍ എന്നിവയെല്ലാം ത്രിവര്‍ണ്ണ വൈദ്യുതി അലാങ്കാരങ്ങള്‍ കൊണ്ട് മനോഹരമാക്കിയിരുന്നു.
അബുദാബി ക്രൌണ്‍ പ്രിന്‍സ് ഷേക്ക് മുഹമ്മദ് ബിന്‍ ജായെദ് അല്‍ നഹ്വാന്‍ ,യു.എ.ഇ പ്രധാനമന്ത്രിയും, വൈസ് പ്രസിഡണ്ടുമായ ദുബായ് ഷേക്ക് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരെയും ഇന്ന് സന്ദര്‍ശിക്കുകയുണ്ടായി.
അബുദാബിയില്‍ നിര്‍മ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു . ഇന്ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ യു.എ.ഇ പ്രസിഡണ്ടിന്‍റെ വകയായി നരേന്ദ്ര മോഡിക്ക് പ്രൌഡഗംഭീരമായ സെറിമോണിയല്‍ റിസപ്ഷന്‍ നല്‍കി