Advertisment

ഡച്ച് മുസ്ലീം വിരുദ്ധ നേതാവ് ഇസ്ലാം മതം സ്വീകരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ആംസ്റ്റര്‍ഡാം: ഡച്ച് തീവ്രവലതുപക്ഷ നേതാവും മുന്‍ എംപിയുമായ ജൊറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു. കടുത്ത കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും പുലര്‍ത്തുന്ന ഫ്രീഡം പാര്‍ട്ടി നേതാവായിരുന്നു ഇദ്ദേഹം. അടുത്ത കാലത്തായി ഒരു ഇസ്ലാം വിമര്‍ശന പുസ്തകത്തിന്‍റെ എഴുത്തിലായിരുന്നു ജോറാം, ഈ പുസ്തകത്തിന് വേണ്ടി ഇസ്ലാമിനെ കൂടുതല്‍ പഠിച്ചതാണ് മതം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

2010-2014 കാലത്ത് ഡച്ച് പാര്‍ലമെന്‍റില്‍ അംഗമായിരുന്നു . എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ടു. ഫ്രീഡം പാര്‍ട്ടി വിട്ട ശേഷം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ജൊറം 2017ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കനത്ത പരാജയത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചു.

ഇസ്‌ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നും പ്രസംഗിച്ചതിന് ഏറെ വിമര്‍ശനം കേട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. അതേസമയം ഫ്രീഡം പാര്‍ട്ടിയില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് വരുന്ന രണ്ടാമത്തെ രാഷ്ട്രീയക്കാരനാണ് ജൊറം. നേരത്തെ അര്‍ണോഡ് വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

അതേസമയം ഇസ്‌ലാം സ്വീകരിച്ച ജൊറമിനെ വാന്‍ ഡൂണ്‍ മതത്തിലേക്ക് സ്വാഗതം ചെയ്തു. മതപരിവര്‍ത്തനത്തിനുള്ള ഒരു കാരണമായി തന്‍റെ പഴയ രാഷ്ട്രീയ കക്ഷി മാറിയെന്നാണ് ട്വീറ്റിലുള്ളത്.

Advertisment