Advertisment

'അടുത്ത കിറ്റില്‍ ഒരു മുഴം കയറു കൂടെ കൊടുക്കാന്‍ അപേക്ഷ'യെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവിന്റെ കമന്റ്; വീട്ടില്‍ കയറെത്തിച്ച് ഡിവൈഎഫ്‌ഐ

New Update

publive-image

Advertisment

കൊച്ചി: അടുത്ത കിറ്റില്‍ ഒരു മുഴം കയറു കൂടെ കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റു ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു കയർ വെച്ചത്. ഡിവൈഎഫ്ഐ ഉദയംപേരൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

https://www.facebook.com/dyfimulanthuruthybc/posts/825418011516171

മെയ് എട്ട് മുതല്‍ മെയ് 16 വരെ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റിലാണ് രാജു പി. നായര്‍ കമന്റിട്ടത്. 'അടുത്ത കിറ്റില്‍ ഒരു മുഴം കയറു കൂടെ കൊടുക്കാന്‍ അപേക്ഷ. അടച്ചിടുന്നതില്‍ എതിരല്ല. പക്ഷേ, ജനങ്ങളുടെ കൈയ്യില്‍ പണം കൂടെ കൊടുത്ത് വേണം അടച്ചിടാന്‍'', എന്നായിരുന്നു കമന്റ്.

Advertisment