Advertisment

കാണിക്കയും ഡിജിറ്റലായി: മികച്ച പ്രതികരണം നേടി ശബരിമലയിലെ ഇ-കാണിക്ക

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പമ്പ: ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആരംഭിച്ച ഡിജിറ്റല്‍ കാണിക്കയ്ക്ക് മികച്ച പ്രതികരണം. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് സന്നിധാനത്ത് ഇ കാണിക്ക സജ്ജമാക്കിയത്.

Advertisment

publive-image

ഭക്തര്‍ക്ക് സൈ്വപ്പിംഗ് മെഷീന്‍ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്ക അര്‍പ്പിക്കാം. സന്നിധാനത്തെ ഗണപതി ക്ഷേത്രത്തിനടുത്താണ് ഇതിനുള്ള സൗകര്യമുള്ളത്.

ഓണ്‍ലൈന്‍ ക്യാഷ്‌ലെസ് ഇടപാടുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പണം കയ്യില്‍ കരുതാതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇ കാണിക്ക നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്.

അഞ്ച് സൈപ്പിംഗ് മെഷീനുകളാണുള്ളത്. പ്രതിദിനം പതിനായിരത്തിലധികം രൂപ ഡിജിറ്റല്‍ കാണിക്കയായി ലഭിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ദേവസ്വം ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ സന്നിധാനത്ത് ഇ കാണിക്ക ആദ്യമായി ഒരുക്കിയത്.

e kanikka#sabarimala#
Advertisment