Advertisment

അരി റേഷൻ കടകളിൽ എത്തി... പക്ഷേ വിതരണം ഇല്ല

New Update

publive-image

Advertisment

തിരുവമ്പാടി: അരി റേഷൻ കടകളിൽ എത്തി. പക്ഷേ ഈ പോസ് മെഷിനിൽ ബില്ലിംഗ് സർക്കാർ എനേബിൾ ചെയ്താൽ മാത്രമേ ഒരു വ്യാപാരിക്ക് ബിൽ ചെയ്ത് വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. അതായത് തിരുവനന്തപുരത്തുള്ള സെർവ്വറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്താൽ മാത്രമേ സംസ്ഥാനത്തുള്ള റേഷൻ വ്യാപാരികൾക്ക് ഈ പോസ് മെഷിനിൽ ബില്ലടിച്ച് വിതരണം ചെയ്യാൻ പറ്റുക.

മിക്ക റേഷൻ കടകളിലും കേന്ദ്ര സ്കീമിലുള്ള അരിയും ഗോതമ്പും വിതരണത്തിന് സ്റ്റോക്ക് എത്തിയിട്ടും ഈ പോസ് മിഷനിൽ വിതരണത്തിനുള്ള ക്രമീകരണം അധികൃതർ ചെയ്യാത്തതിനാൽ കാർഡുമകൾക്ക് റേഷൻ കടകളിലേക്ക് ഈ കോവിഡ് കാലത്തും കനത്ത മഴയിലും റേഷൻ കടകളിൽ പല പ്രാവശ്യം വരേണ്ട അവസ്ഥയയുണ്ട്.

ഈ അവസ്ഥ കാരണം വ്യാപാരികളും കാർഡുടമകളും തർക്കത്തിന് കാരണമാവുന്നു. സർക്കാർ അധികൃതർ പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്ന് കാർഡ് ഉടമകൾ ആവശ്യപ്പെട്ടു.

kozhikode news
Advertisment