Advertisment

മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ ; കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ, അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചതെന്ന് ശ്രീധരൻ

New Update

കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ബി.ജെ.പിയുടെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാർട്ടിയിൽ ചേരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

Advertisment

publive-image

മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻപ്രതികരിച്ചു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

k surendran e sreedharan
Advertisment