Advertisment

ഇ ശ്രീധരന് പിന്തുണയറിയിച്ച്‌ പാലക്കാട് രൂപത

New Update

പാലക്കാട്: ബി ജെ പി സ്ഥാനാ‍ര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന് പിന്തുണയറിയിച്ച്‌ പാലക്കാട് രൂപത. റോമന്‍ കത്തോലിക്കാ പാലക്കാട് രൂപതയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചത്.

Advertisment

publive-image

ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരന്‍ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരില്‍ കണ്ടിരുന്നു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിഷപ്പ് പ്രഖ്യാപിച്ചത്.

അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മനത്തോട്ടത്തില്‍ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ക്രൈസ്‌തവ സഭ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കുന്നത്.

E SREEDHARAN ROOPATHA
Advertisment