Advertisment

2016ലെ ഒരു സീറ്റ് എന്ന പ്രകടനത്തിന് അപ്പുറത്തേക്ക് ബിജെപിക്കു വളരുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം; ഇ. ശ്രീധരന് കേരള നി‌യമസഭാ തിരഞ്ഞെടുപ്പിൽ ചെറിയ സ്വാധീനം മാത്രമാണ് ഉണ്ടാക്കാൻ സാധിക്കുകയെന്ന് ശശി തരൂർ

New Update

publive-image

ന്യൂഡല്‍ഹി: 2016-ലെ ഒരു സീറ്റ് എന്ന പ്രകടനത്തിന് അപ്പുറത്തേക്ക് ബിജെപിക്ക് വളരുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇ. ശ്രീധരന് കേരള നിയമസാ തിരഞ്ഞെടുപ്പില്‍ ചെറിയ സ്വാധീനം മാത്രമാണ് ഉണ്ടാക്കാന്‍ സാധിക്കുകയെന്നും ശശി തരൂര്‍ എം.പി.

കുറച്ചു സീറ്റുകളൊഴിച്ചാൽ മറ്റിടങ്ങളിലൊന്നും ബിജെപി പ്രധാന എതിരാളി പോലുമല്ലെന്നും തരൂർ വ്യക്തമാക്കി. ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശം അദ്ഭുതപ്പെടുത്തി. 53–ാം വയസ്സിലാണ് ഞാൻ രാഷ്ട്രീയത്തിലെത്തുന്നത്. സ്വാധീനമുണ്ടാക്കാൻ വളരെ വൈകിപ്പോയെന്നാണ് എനിക്കു തോന്നിയത്. 88 വയസ്സുള്ള ഒരാളെക്കുറിച്ച് എന്തു പറയാനാണ്?– തരൂർ ചോദിച്ചു.

Advertisment