Advertisment

യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് കേരളാ കോൺഗ്രസ് എമ്മില്‍ ചേർന്നു

New Update

publive-image

മൂന്നിലവ്: യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റും മൂന്നിലവ് കോ ഓപ്പറേറ്റിവ് ബാങ്ക് ബോർഡ് മെമ്പറുമായ എബിൻ കണ്ടത്തിൽ കേരളാ കോൺഗ്രസ് എമ്മില്‍ ചേർന്നു.

പാർട്ടി ചെയർമാൻ ജോസ് കെ മാണി എബിന് മെമ്പർഷിപ്പ് നൽകി. പാർട്ടി നേതാക്കളായ ലോപ്പസ് മാത്യു, അഡ്വ. ബിജു ഇളംതുരുത്തിയിൽ, ജോയി അമ്മിയാനിക്കൽ, ടൈറ്റസ്റ്റ് പുന്ന പ്ലാക്കൽ, അജിത് പെമ്പുളകുന്നേൽ, ആൻറ്റോ പടിഞ്ഞാറേക്കര, ടോമി മാറമറ്റം അഭിലാഷ് കൈപ്പള്ളി, ജോതിഷ് നമ്പുടാകം എന്നിവരുടെ സാന്നിധ്യത്തിലാണ് മെമ്പർഷിപ്പ് നൽകിയത്.

Advertisment