Advertisment

'ഐറ്റം' പരാമര്‍ശം; കമല്‍നാഥിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

New Update

publive-image

Advertisment

ഭോപ്പാല്‍: വനിതാ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ 'ഐറ്റം' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥി ഇമാര്‍തി ദേവിക്കെതിരെ കമൽനാഥ് മോശം പ്രയോഗം നടത്തിയത്. ‘ഞങ്ങളുടെ സ്ഥാനാർഥി എളിയവരിൽ എളിയവനാണ്. ബിജെപി സ്ഥാനാർഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാൻ മടിക്കുന്നത്. എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവർ’– ഇതായിരുന്നു കമൽനാഥിന്റെ പരാമർശം.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. വിദ്വേഷം സൃഷ്ടിക്കുന്നതോ വിഭാഗീയത ഉയര്‍ത്തുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശങ്ങളോ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് ചട്ടം. കമല്‍നാഥ് ഈ ചട്ടം ലംഘിച്ചോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.

Advertisment