Advertisment

സ്വര്‍ണക്കടത്ത് കേസില്‍ കോടികളുടെ സ്വത്തുവകകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; ആരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് വ്യക്തമല്ല

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോടികളുടെ സ്വത്തു വകകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോഴിക്കോട്ടുളള സ്വത്തുവകകള്‍ കണ്ടുകെട്ടിയ കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

publive-image

വീട്, അപ്പാര്‍ട്ട്‌മെന്റ്, ഭൂമി, സ്ഥിരം നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് 1.84 കോടി രൂപയുടെ മൂല്യമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ ആരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് വ്യക്തമായിട്ടില്ല.

ed action
Advertisment