Advertisment

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ ; സെറ്റുകളിൽ ലഹരി ഉപയോഗം പാടില്ലെന്ന് നേരത്തെ പ്രമേയം കൊണ്ടു വന്നിരുന്നു ; എന്നാല്‍ അന്ന് അത് പാസായിരുന്നില്ല ; ഇടവേള ബാബു

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് ഇടവേള ബാബു വ്യക്തമാക്കി. അമ്മയിലെ അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ ആവശ്യമാണ്.

Advertisment

publive-image

അതുകൊണ്ടാണ് ഈ വിഷയത്തില്‍ തന്നെ നേരത്തെ ഒരു കരാര്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചതും ചെയ്തുകൊടുത്തതും. എന്നാല്‍ പിന്നീട് ഇതുവരേയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും ഇടവേള ബാബു പ്രതികരിച്ചു.

ഷെയ്ന് തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാൻ ശ്രമിക്കില്ല. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നൽകുക ബുദ്ധിമുട്ടാണ്. ഇതുവരെ ഒരു സിനിമ പോലും നിർത്തി വയ്ക്കാൻ അമ്മ കാരണമായിട്ടില്ല. ഷെയ്‌നിനെ വിലക്കിയ വിഷയം ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പ്രതികരിച്ചു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ പ്രതികരണത്തെക്കുറിച്ചും ഇടവേളബാബു പ്രതികരിച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ. സെറ്റുകളിൽ ലഹരി ഉപയോഗം പാടില്ലെന്ന് നേരത്തെ അമ്മ യോഗത്തിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് അത് പാസായിരുന്നില്ല. ഈ വിഷയം വീണ്ടും സംഘടനയിൽ മുന്നോട്ട് വെക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

Advertisment