Advertisment

വിദ്യാഭ്യാസ ഉപജില്ല അടിസ്ഥാനത്തിൽ ഓൺ ലൈൻ ക്ലാസിന് നിരീക്ഷണ സമിതി രൂപികരിക്കണം: ഡോ.ജോൺസൺ വി.ഇടിക്കുള

New Update

എടത്വാ:കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ പഞ്ചാത്തലത്തിൽ ഈ അദ്ധ്യയന വർഷത്തെ ഓൺലൈൻ ക്ലാസിന് തുടക്കം കുറിച്ചിരിക്കുകയാണ്.സർക്കാരിൻ്റെ നിർദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ വിദ്യാഭ്യാസ ഉപജില്ല അടിസ്ഥാനത്തിൽ നിരീക്ഷണ സമിതി രൂപികരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.

മുൻ വർഷങ്ങളിൽ സ്കൂളുകൾ തുറക്കുമ്പോൾ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പഠനോകരണങ്ങൾക്കു പോലും സന്നദ്ധ സംഘടനകളെ ആശ്രയിച്ചിരുന്നത്.സ്മാർട്ട് ഫോൺ സൗകര്യമോ,കേബിൾ ടി വി സൗകര്യങ്ങളോ,ഇന്റർനെറ്റ് സൗകര്യം പോലും ഇല്ലാത്ത വീടുകൾ ഇന്നും ഉണ്ട്. ഈ മേഖലകളിലെ കുട്ടികളുടെ ഭാവിയെ കൂടി നാം കരുതണം.

ഓൺ ലൈൻ ക്ലാസ് ക്രമീകരണങ്ങൾ അധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എ കളുടേയുമെല്ലാം സഹായത്തോടെ ഏർപ്പെടുത്തണമെന്നാണ് സർക്കാരിൻ്റെ നിർദ്ദേശം.വിദ്യാഭ്യാസ ഉപജില്ല അടിസ്ഥാനത്തിൽ നിരീക്ഷണ സമിതി രൂപികരിക്കണമെന്ന് ആവശ്യപെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന് ഇമെയിൽ അയച്ചു

education
Advertisment