Advertisment

കുവൈറ്റില്‍ പ്രാദേശിക വിപണിയിലെ മുട്ട ക്ഷാമം പരിഹരിച്ചതായി അധികൃതര്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രാദേശിക വിപണിയിലെ മുട്ട ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍. ആവശ്യത്തിനുള്ള മുട്ടകള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ വില്‍പന ഔട്ട്‌ലെറ്റുകളിലേക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

മുട്ടകളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്. സഹകരണ സംഘങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ മുട്ടകളുടെ ക്ഷാമം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇറക്കുമതി അനുവദിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി കോപ്പറേഷന്‍ സെക്ടറിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സലേം അല്‍ റാഷിദി പറഞ്ഞു.വന്‍ തോതില്‍ ഇപ്പോള്‍ മുട്ടകള്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment