Advertisment

രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാഗം....സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാഗം രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാഗം. രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാഗം ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

അങ്ങനെ വന്നാല്‍ ആനുപാതികമായ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുന്നി വിഭാഗം ആവശ്യപ്പെടുന്നു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ മുസ്ലീം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്ന് സമസ്ത മുശവറ അംഗം ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞു.

Advertisment