Advertisment

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; കുമ്മനത്തേയും കെ സുരേന്ദ്രനേയും സെന്‍കുമാറിനേയും ഉള്‍പ്പെടുത്തി ബിജെപിയുടെ സാധ്യതാ പട്ടിക

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ബിജെപി തയ്യാറാക്കി. കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത്.

Advertisment

publive-image

മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം എംടി രമേശാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.കോന്നി മണ്ഡലത്തിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലേക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചത് കെ സുരേന്ദ്രനായിരുന്നു. അതേസമയം കോന്നിയില്‍ ടിപി സെന്‍കുമാറിന്‍റെ പേരുമുണ്ട്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ പേര് സാധ്യതാ പട്ടികയിലുണ്ട്. മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന കുമ്മനം രാജശേഖരന്‍റെ വ്യക്തിപരമായ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വട്ടിയൂര്‍കാവില്‍ നിന്ന് മത്സരിക്കേണ്ടവരുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എറണാകുളത്ത് ബി ഗോപാലകൃഷ്ണന്റെ പേരിനാണ് മുന്‍ഗണന.

വട്ടിയൂര്‍കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയ സാധ്യത ഉള്ളതായി വിലയിരുത്തുന്നത്. ഇവിടെ രണ്ടിടത്തും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

Advertisment