Advertisment

മലപ്പുറം മുണ്ടുപറമ്പിൽ മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞു.... രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു....ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല

New Update

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുന്നു. മലപ്പുറം മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്. ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

publive-image

മലപ്പുറം ജില്ലയില്‍ മോക് പോളിങ് മുതല്‍ വലിയ പ്രതിസന്ധിയുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തിയത്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Advertisment