ബാബറി മസ്ജിദ് പൊളിച്ചത് താനും കൂടി ചേര്‍ന്നാണെന്ന പ്രസ്താവന: പ്രജ്ഞ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 21, 2019

ഭോപ്പാല്‍: ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്‌ രെതെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.

വിവാദ പരാമര്‍ശത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ജില്ലാ വരണാധികാരി നോട്ടീസ് അയച്ചിരിക്കുന്നത്.

‘കഴിഞ്ഞ ദിവസവും ഞാനത് പറഞ്ഞതാണ്. ഇനിയും ഞാനവിടെ പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കും. അത് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ല. ഇത് രാമരാഷ്ട്രമാണ്, രാഷ്ട്രം രാമന്റേതാണ്’- ഇതായിരുന്നു പ്രജ്ഞയുടെ പ്രസ്താവന.

×