Advertisment

വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ ; കൊച്ചി കോര്‍പ്പറേഷന്‍റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ; കനത്ത മഴ പോളിംഗിനെ ബാധിക്കുമെന്ന് ഡോമനിക് പ്രസന്‍റേഷന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മൂലം അയ്യപ്പന്‍കാവ് സ്കൂളിലെ അഞ്ച് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചതില്‍ ഇപ്പോള്‍ അഞ്ച് ശതമാനമാണ് പോളിംഗ് നടന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. പോളിംഗ് ശതമാനം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

Advertisment

publive-image

വോട്ടര്‍മാര്‍ക്ക് വിഷമമുണ്ട്. വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍. കോര്‍പ്പറേഷന്‍റെ അനാസ്ഥയും സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാണിച്ചു .

കനത്ത മഴ പോളിംഗിനെ ബാധിക്കുമെന്ന് ഡോമനിക് പ്രസന്‍റേഷന്‍ പറഞ്ഞു .ആളുകളെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡോമനിക് പ്രസന്‍റേഷന്‍പറഞ്ഞു .

ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം ഇങ്ങനെ

വട്ടിയൂര്‍കാവ്- 32.49 കോന്നി- 40.02 അരൂര്‍ -41.80 എറണാകുളം - 20.72 മഞ്ചേശ്വരം - 34.37.

Advertisment